
ജെഎൻയുവിൽ ജാതി സെൻസസ് ; അംഗീകരിച്ച് സർവകലാശാല
- രണ്ടാഴ്ച നീണ്ടു നിന്ന വിദ്യാർഥി യൂനിയൻ പ്രക്ഷോഭത്തിനു മുന്നിൽ മുട്ടുമടക്കുകയായിരുന്നു അധികൃതർ
ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർത്ഥികളുടെ ജാതി സെൻസസ് എന്ന ആവിശ്യം അംഗീകരിച്ച് സർവകലാശാല. രണ്ടാഴ്ച നീണ്ടു നിന്ന വിദ്യാർഥി യൂനിയൻ പ്രക്ഷോഭത്തിനു മുന്നിൽ മുട്ടുമടക്കുകയായിരുന്നു അധികൃതർ.
കാംപസിൽ ജാതി സെൻസസ്, ജെഎൻയു പ്രവേശന പരീക്ഷ പുനഃസ്ഥാപിക്കൽ, അക്കാദമിക് കൗൺസിൽ യോഗങ്ങളിൽ ജെഎൻയു സ്റ്റുഡന്റ്സ് യൂനിയൻ പ്രതിനിധികളെ പങ്കെടുപ്പിക്കൽ തുടങ്ങിയവയാണ് അധികൃതർ അംഗീകരിച്ച പ്രധാന ആവശ്യങ്ങൾ.
റെക്ടർ ബ്രിജേഷ് കുമാർ പാണ്ഡെയുടെ നേതൃത്വത്തിലുള്ള ജെഎൻയു അധികൃതരും വിദ്യാർഥി പ്രതിനിധികളും തമ്മിൽ നടന്ന അനുരഞ്ജന ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്. ഇതോടെ കഴിഞ്ഞ 15 ദിവസമായി കാംപസിൽ നടക്കുന്ന വിദ്യാർഥി നിരാഹാര സമരം അവസാനിപ്പിച്ചേക്കും.
CATEGORIES News