
ജെസിബിയിൽ നിന്നും റോഡിൽ ഓയിൽ ലീക്കായി
- സ്കൂട്ടർ വഴുതി വീണ് യാത്രക്കാരന് പരിക്ക്
കൊയിലാണ്ടി:കണയങ്കോട് പാലത്തിന് സമീപം റോഡിൽ ജെസിബിയിൽ നിന്നും ഓയിൽ ലീക്കായി. കണയങ്കോട് പാലത്തിന് വടക്കുവശത്താണ് ജെസിബിയിൽ നിന്നും റോഡിൽ ഓയിൽ ലീക്കായത്. ഇതുവഴി സഞ്ചരിച്ച ഒരു സ്‌കൂട്ടർ വഴുതി വീണ് യാത്രക്കാരന് നിസ്സാരമായി പരിക്കേറ്റു. ഉടൻതന്നെ നാട്ടുകാർ ഫയർഫോഴ്സിനെ വിവരമറിയിക്കുകയും കൊയിലാണ്ടിയിൽ നിന്നും അഗ്‌നിരക്ഷാസേന എത്തുകയും റോഡിൽ പരന്ന ഓയിൽ പൂർണ്ണമായും വെള്ളം ഉപയോഗിച്ച് മാറ്റുകയും ചെയ്‌തു.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനൂപ് ബികെയുടെ നേതൃത്വത്തിൽ എഫ്.ആർ.ഒമാരായ ഹേമന്ത് ബി, ബിനീഷ് കെ, നിധിപ്രസാദ് ഇ.എം, നിതിൻരാജ്, ഹോംഗാർഡ് രാജേഷ് .പി എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
CATEGORIES News
