ജർമ്മൻ വനിതയ്ക്ക് കോഴിക്കോട് റെയിൽവേസ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്ന് തെരുവുനായ കടിയേറ്റു

ജർമ്മൻ വനിതയ്ക്ക് കോഴിക്കോട് റെയിൽവേസ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്ന് തെരുവുനായ കടിയേറ്റു

  • കോഴിക്കോട്ടുനിന്ന് വന്ദേഭാരതിൽ കൊച്ചിയിലേക്ക് പോവുകയായിരുന്നു സംഘം

കോഴിക്കോട്: ജർമനിയിൽനിന്ന് ഇന്ത്യയിൽ വിനോദസഞ്ചാരിയായി എത്തിയ വനിതയ്ക്ക് റെയിൽവേ സ്റ്റേഷനിൽ തെരുവുനായയുടെ കടിയേറ്റു. ജർമൻ വിനോദസഞ്ചാരികളായ 14 അംഗ സംഘത്തിലുൾപ്പെട്ട ആസ്ട്രിച്ചി(60)ന്റെ വലതുകാലിനാണ് കടിയേറ്റത്. ഇന്നലെ വൈകീട്ട് 3.30-ഓടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിലായിരുന്നു സംഭവം. കോഴിക്കോട്ടുനിന്ന് വന്ദേഭാരതിൽ കൊച്ചിയിലേക്ക് പോവുകയായിരുന്നു സംഘം.

പ്ലാറ്റ്ഫോമിൽ നിൽക്കുമ്പോൾ നായയുടെ ശരീരത്തിൽ അബദ്ധത്തിൽ ചവിട്ടിപ്പോവുകയായിരുന്നു. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിൻ്റെ ഓഫീസിനു സമീപത്തായിരുന്നു സംഭവം. ആർ.പി.എഫ്. അധികൃതർ ആശുപത്രിയിൽ പോകാൻ സൗകര്യമൊരുക്കാമെന്ന് പറഞ്ഞെങ്കിലും യാത്രയ്ക്കിടയിൽ മറ്റൊരിടത്തുനിന്ന് ചികിത്സയെടുക്കാമെന്നു പറഞ്ഞ് വിനോദസഞ്ചാരിസംഘം വന്ദേഭാരതിൽ യാത്ര തുടർന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )