
ജൽജീവൻ പദ്ധതിയുടെ പുതിയ പൈപ്പിടലിന് വഴി അടച്ചു
- 220 മീറ്റർ പൈപ്പാണ് ഈ ഭാഗത്ത് മാറ്റിസ്ഥാപിക്കുക
വേങ്ങേരി:ദേശീയപാതയിൽ വേങ്ങേരി ഓവർപാ സ് നിർമാണത്തിനു തടസ്സമായി നിൽക്കുന്ന ജൽ ജീവൻ പദ്ധതിയുടെ പൈപ്പ് മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തികൾ തുടങ്ങി.ഇതിൻ്റെ ഭാഗമായി ഗതാഗതക്കുരുക്ക് ഇല്ലാതാക്കാൻ താൽക്കാലികമായി തുറന്നുകൊടുത്ത വഴി അടച്ചിട്ടുണ്ട്. 220 മീറ്റർ പൈപ്പാണ് ഈ ഭാഗത്ത് മാറ്റിസ്ഥാപിക്കുക.
കരാറുകാർ പറയുന്നത് 20 ദിവസമെങ്കിലും വേണ്ടിവരും പൂർത്തീകരണത്തിനെന്നാണ്. പൈപ്പ് മാറ്റിസ്ഥാപിക്കുന്നതുമൂലം മൂന്നാലു ദിവസം കുടിവെള്ളം മുടങ്ങുകയും ചെയ്യും. വേദവ്യാസ സ്കൂളിനടുത്തുള്ള പൈപ്പും മാറ്റി സ്ഥാപിക്കേണ്ടതിനാൽ ഇതിന്റെ പ്രവൃത്തി നേരത്തേ തുടങ്ങിയിരുന്നു.
CATEGORIES News