ടാഗോർ ഫൗണ്ടേഷൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

ടാഗോർ ഫൗണ്ടേഷൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

  • പരിപാടി ഡോ എം പി അബ്ദുസമദ് സമദാനി ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: പുതിയ നാടിനായ് പുതിയ ലോകത്തിനായ്, ആരോഗ്യകരവും ക്രിയാത്മകവുമായ ജീവിതം നയിക്കാൻ ഓരോ വ്യക്തിയെയും സജ്ജമാക്കാൻ, പ്രത്യേകിച്ച് മൂല്യ ബോധവും മൂല്യ ശോഷണം സംഭവിച്ചു കൊണ്ടിരിക്കുന്ന യുവതയെ തിരിച്ചു പിടിക്കാൻ ടാഗോർ ഫൗണ്ടേഷൻ കോഴിക്കോട് ടൗൺഹാളിൽ കോൺക്ലെവ് ടുമാറോ സംഘടിപ്പിച്ചു. പരിപാടി ഡോ എം പി അബ്ദുസമദ് സമദാനി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിവിധ മേഖലകളിൽ സ്തുത്യർഹമായ സേവനം നൽകിയ കെ പി സുധീര, എം പി രമേഷ്, സി എ സലീം, ഡോ എം എ കബീർ, പി കെ സുനിൽ കുമാർ, ശങ്കർ ഉദയൻ, ബാലൻ അമ്പാടി, ഡോ കെ എസ് ചന്ദ്രകാന്ത് എന്നിവർക്ക് ടാഗോർ പുരസ്‌കാരങ്ങൾ അദ്ദേഹം വിതരണം ചെയ്തു. അഹമ്മദ്‌ ദേവർകോവിൽ എം എൽ എ പൊന്നാട അണിയിച്ചു. ഗോപിനാഥ് മുതുകാട് മുഖ്യപ്രഭാഷണം നടത്തി.

ചടങ്ങിൽ എഴുത്തുകാരനും കോളമിസ്റ്റുമായ നെല്ലിയോട്ട് ബഷീർ അധ്യക്ഷത വഹിച്ചു. മലയാള മനോരമ ചീഫ് അനിൽ രാധാകൃഷ്ണൻ, എ സി വി ചീഫ് എക്സിക്യൂട്ടീവ് പി അനിൽ,ഡോ പി സതീഷ്, പ്രൊഫസർ ചാർളി, ലിസ സൂചിതൻ, കെ റഹിയാന ബീഗം,ടി എം സലീം എന്നിവർ സംസാരിച്ചു. സിനിമാ പിന്നണി ഗായകൻ കോഴിക്കോട് സുനിൽ കുമാറിന്റെ നേതൃത്വത്തിൽ ഓർക്കേസ്ട്രയും അരങ്ങേറി. രാവിലെ നെക്സ്റ്റ് വേവ് യൂത്ത് കോൺക്‌ളെവ് കോഴിക്കോട് മേയർ ഡോ ബീന ഫിലിപ്പ് ഉദ്ഘടനം ചെയ്തു.വൈസ് ചെയർമാൻ വിനീഷ് വിദ്യാദരൻ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ റഹിയാന ബീഗം സ്വാഗതവും കൺവീനർ എച്ച് ആനന്ദ്കൃഷ്ണ നന്ദിയും പറഞ്ഞു. തുടർന്ന് മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ മാജിക്കൽ സക്ക്സസ് എന്ന ടോക്ക് ഷോയും നടന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )