ടാഗോർ ഹാൾ പഴയകെട്ടിടം പൊളിച്ചുതുടങ്ങി; ഒരുങ്ങുന്നത് 68 കോടിയുടെ സമുച്ചയം

ടാഗോർ ഹാൾ പഴയകെട്ടിടം പൊളിച്ചുതുടങ്ങി; ഒരുങ്ങുന്നത് 68 കോടിയുടെ സമുച്ചയം

  • 7.6 ലക്ഷം രൂപക്ക് കെട്ടിടം പൊളിക്കുന്ന നടപടിയാണ് ആരംഭിച്ചത്

കോഴിക്കോട്: ടാഗോർ ഹാൾ നവീകരിക്കുന്നതിനെ തുടർന്ന് പൊളിച്ചു തുടങ്ങി. സാഹിത്യ നഗര പദവി ലഭിച്ച കോഴിക്കോടിൻ്റെ പുതിയ ആവശ്യത്തിനനുസരിച്ച് മൊത്തം 67,75,46, 108 രൂപ ചെലവിൽ ആധുനിക ടാഗോർ ഹാൾ സമുച്ചയം പണിയാനുള്ള വിശദ പദ്ധതി രേഖയാണ് കോർപറേഷൻ അംഗീകരിച്ചത്. 1961ൽ ആവിഷ്‌കരിച്ച ഇപ്പോഴത്തെ ടാഗോർ ഹാൾ 1966ൽ പണിതുടങ്ങി 1971ലാണ് യാഥാർഥ്യമായത്.

1973 ഡിസംബറിലായിരുന്നു ഉദ്ഘാടനം. ഹാൾ പണിതത് രവീന്ദ്ര നാഥ ടാഗോറിൻ്റെ ജന്മശതാബ്ദി ഭാഗമായാണ്.ഇപ്പോൾ തുടങ്ങിയത് 7.6 ലക്ഷം രൂപയ്ക്ക് കെട്ടിടം പൊളിക്കുന്ന നടപടിയാണ് . മേൽക്കൂര മുഴുവൻ ഏറക്കുറെ പൊളിച്ചു കഴിഞ്ഞു. മൂന്ന് മാസത്തിനകം കെട്ടിടം പൊളിച്ചുമാറ്റാനാണ് കരാർ. ഇതോടൊപ്പം തറക്കല്ലിടൽ ചടങ്ങ് നടക്കും. കേരള അർബൻ ആൻഡ് റൂറൽ ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷനിൽ നിന്ന് 49 കോടി വായ്‌പ വാങ്ങി കെട്ടിടം പണി തുടങ്ങാനാണ് ധാരണ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )