
ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്
- പ്രാബല്യത്തിൽ വരുന്ന പുതിയ നിരക്ക് ഘടന പ്രകാരം, ഓർഡിനറി ക്ലാസിൽ 215 കിലോമീറ്ററിനപ്പുറമുള്ള യാത്രകളിൽ യാത്രക്കാർക്ക് കിലോമീറ്ററിന് 1 പൈസ അധികമായി നൽകണം
ന്യൂഡൽഹി: ടിക്കറ്റ് നിരക്ക് കൂട്ടാൻ ഇന്ത്യൻ റെയിൽവേ. ഡിസംബർ 26 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിരക്ക് ഘടന ഇന്ത്യൻ റെയിൽവേ പ്രഖ്യാപിച്ചു. ഇന്ത്യൻ റെയിൽവേ 600 കോടി രൂപയുടെ വരുമാന നേട്ടമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ജൂലൈയിലെ നിരക്ക് വർദ്ധനവിലൂടെ ഇതുവരെ 700 കോടി രൂപയുടെ വരുമാനം നേടിയാതായാണ് റെയിൽവേ മന്ത്രാലയത്തിന്റെ കണക്ക്.

പ്രാബല്യത്തിൽ വരുന്ന പുതിയ നിരക്ക് ഘടന പ്രകാരം, ഓർഡിനറി ക്ലാസിൽ 215 കിലോമീറ്ററിനപ്പുറമുള്ള യാത്രകളിൽ യാത്രക്കാർക്ക് കിലോമീറ്ററിന് 1 പൈസ അധികമായി നൽകണം. മെയിൽ/എക്സ്പ്രസ് നോൺ-എസി, എസി ക്ലാസുകൾക്ക് കിലോമീറ്ററിന് 2 പൈസ അധികമായി നൽകണം. 215 കിലോമീറ്ററിൽ താഴെ ദൂരം സഞ്ചരിക്കുന്ന യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ വർധനയില്ല.അതേസമയം, 500 കിലോമീറ്റർ നോൺ-എസി യാത്രയിലുള്ള യാത്രക്കാർക്ക് അവരുടെ യാത്രയ്ക്ക് 10 രൂപ അധികമായി നൽകണം.
CATEGORIES News
TAGS newdelhi
