ടൂറിസ്റ്റ് ബസ്സിടിച്ച് വയോധികൻ മരിച്ചു

ടൂറിസ്റ്റ് ബസ്സിടിച്ച് വയോധികൻ മരിച്ചു

  • ടൂറിസ്റ്റ് ബസിൻ്റെ ലഗേജ് കാരിയറിന്റെ വാതിൽ ഇടിച്ചാണ് അപകടം

കണ്ണൂർ: ഓടുന്ന ടൂറിസ്റ്റ് ബസിന്റെ ലഗേജ് കാരിയറിൻ്റെ തുറന്നുവച്ച വാതിലിടിച്ച് വയോധികൻ മരിച്ചു. തളിപ്പറമ്പ് ബക്കളം കടമ്പേരി റോഡിലെ കുന്നിൽ രാജൻ (77) ആണ് മരിച്ചത്. നിർത്താതെ പോയ ബസ് പോലീസ് പിന്തുടർന്ന് പിടികൂടി.

ദേശീയപാതയുടെ സർവീസ് റോഡരികിലുടെ നടന്നുപോകുമ്പോൾ കണ്ണൂർ ഭാഗത്തുനിന്ന് വന്ന ടൂറിസ്റ്റ് ബസിൻ്റെ ലഗേജ് കാരിയറിന്റെ വാതിൽ ഇടിച്ചാണ് അപകടം. തൊട്ടു പിന്നാലെ എത്തിയ, തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ എഎസ്ഐ ഷിജോയോട് നാട്ടുകാർ വിവരം പറഞ്ഞതിനെ തുടർന്ന് 2 കിലോമീറ്ററോളം പിന്തുടർന്നാണ് ബസ് പിടികൂടിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )