ട്രാക് അറ്റകുറ്റപ്പണി: ട്രെയിൻ സർവിസുകൾ ഭാഗികമായി റദ്ദാക്കി

  • എറണാകുളം-ഷൊർണൂർ മെമു ജനുവരി 18, 25 തീയതികളിൽ പൂർണമായും റദ്ദാക്കി

ഷൊർണൂർ:തിരുവനന്തപുരം ഡിവിഷനിലെ വിവിധയിടങ്ങളിൽ ട്രാക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വിവിധ ദിവസങ്ങളിലെ ട്രെയിൻ സർവിസുകളിൽ മാറ്റങ്ങൾ വരുത്തിയെന്ന് റെയിൽവേ അറിയിച്ചു. 66319-ാം നമ്പർ ഷൊർണൂർ-എറണാകുളം മെമു ജനുവരി 19, 26 തീയതികളിലും 66320-ാം നമ്പർ എറണാകുളം-ഷൊർണൂർ മെമു ജനുവരി 18, 25 തീയതികളിലും പൂർണമായും റദ്ദാക്കിയിട്ടുണ്ട് .കാരയ്ക്കലിൽ നിന്നുള്ള 16187-ാം നമ്പർ കാരക്കൽ-എറണാകുളം എക്സ്പ്രസും ചെന്നൈയിൽ നിന്നുള്ള 22639 നമ്പർ ചെന്നൈ-ആലപ്പുഴ സൂപ്പർഫാസ്റ്റ്’ എക്സ്പ്രസും ജനുവരി 18, 25 തീയതികളിൽ യാത്ര പാലക്കാട്ട് അവസാനിപ്പിക്കും.

ജനുവരി 19, 26 തീയതികളിലെ 16188-ാം നമ്പർ എറണാകുളം-കാരക്കൽ എക്സ്പ്രസ് ജനുവരി 20, 27 തീയതികളിൽ പുലർച്ച 1.40ന് പാലക്കാട്ടുനിന്നാണ് പുറപ്പെടുക.ജനുവരി 19, 26 തീയതികളിലെ 22640-ാം നമ്പർ ആലപ്പുഴ-ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് അന്നേദിവസം രാത്രി 7.50ന് പാലക്കാട്ടു നിന്നായിരിക്കും പുറപ്പെടുക. ജനുവരി 19, 26 തീയതികളിലെ 16305-ാം നമ്പർ എറണാകുളം-കണ്ണൂർ എക്‌സ്പ്രസ് അതേ ദിവസം രാവിലെ 7.16ന് തൃശൂരിൽനിന്ന് പുറപ്പെടുമെന്നും റെയിൽവേ അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )