ട്രാവലർ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ച് മറിഞ്ഞ് അപകടം

ട്രാവലർ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ച് മറിഞ്ഞ് അപകടം

  • 4 പേർക്ക് പരിക്ക്

താമരശ്ശേരി:താമരശ്ശേരി ചുരത്തിൽ ട്രാവലർ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ച് മറിഞ്ഞ് അപകടം.അപകടത്തിൽ നാല് അയ്യപ്പ സ്വാമിമാർക്ക് പരിക്കേറ്റു. ഷിമോഗ സ്വദേശികളായ ശിവരാജ്, ശംഭു, ബസവ രാജ്, സുഭാഷ് എന്നിവർക്കാണ് പരിക്കേറ്റത്. കർണാടകയിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ട്രാവലർ ആണ് അപകടത്തിൽപ്പെട്ടത്.

ചുരമിറങ്ങി വരികയായിരുന്ന ട്രാവലർ നിയന്ത്രണം വിട്ട് വൈദ്യുത തൂണിലിടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ താമരശ്ശേരി താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )