
ട്രാൻസ്ഫോമറുകൾ കേടുവരുത്തിയ സംഭവം;അന്വേഷണം ഊർജിതമാക്കി
- ഒരു ആർഎം യു ഓഫ് ചെയ്താൽ അതിൻ്റെ പരിധിയിലുള്ള നാലോ അഞ്ചോ ട്രാൻസ്ഫാേർമറുകളിലേക്കുള്ള വൈദ്യുതി ബന്ധം ഇല്ലാതാവും

ഫറാേക്ക്: കെഎസ്ഇബി കല്ലായി സെക്ഷനിലെ ട്രാൻസ്ഫോമറുകളുടെ ഫ്യൂസ് കമ്പികൾ മുറിച്ചുമാറ്റിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ട്രാൻസ്ഫോമറുകളിലെ ഫ്യൂസ് കമ്പികൾ മുറിച്ചുമാറ്റിയതിന് പുറമെ വൈദ്യുതി പ്രചരണ നിയന്ത്രണം സംവിധാനമായ ആർ എംയു ഓഫ് ചെയ്തതായും കണ്ടെത്തിയിരുന്നു. ഒരു ആർഎം യു ഓഫ് ചെയ്താൽ അതിൻ്റെ പരിധിയിലുള്ള നാലോ അഞ്ചോ ട്രാൻസ്ഫാേർമറുകളിലേക്കുള്ള വൈദ്യുതി ബന്ധം ഇല്ലാതാവും.
ട്രാൻസ്ഫോർമർ സംബന്ധിച്ച് ഇത്തരം കാര്യങ്ങളിൽ അറിവുള്ളവരാണ് ഇതിന് പിന്നിലെന്നാണ് കരുതുന്നത്. സംഭവത്തിൽ അന്വേഷണത്തിന് സഹായകമായ സിസിടിവി ദൃശ്യങ്ങൾ കെഎസ്ഇബി ജീവനക്കാർ പന്നിയങ്കര പോലീസിനെ കൈമാറി എന്നാണ് അറിയുന്നത്. പ്രദേശത്ത് പലടങ്ങളിലായി
ഒരേസമയത്താണ് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടത്.
CATEGORIES News