ട്രെയിനുകൾ റദ്ദാക്കി

ട്രെയിനുകൾ റദ്ദാക്കി

  • തിരുവനന്തപുരം-ഇന്ദോർ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസും പൂർണമായി റദ്ദാക്കി

പാലക്കാട്: തിരുവനന്തപുരത്തു നിന്നുള്ള വിവിധ ട്രെയിനുകൾ റദാക്കി. മേയ് 26ന് വൈകീട്ട് 4.45ന് ഇന്ദോറിൽനിന്ന് പുറപ്പെടുന്ന നമ്പർ 22645 ഇന്ദോർ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്‌സ്പ്രസും മേയ് 24ന് വൈകീട്ട് 6.35ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെടുന്ന നമ്പർ 22646 തിരുവനന്തപുരം-ഇന്ദോർ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസും പൂർണമായി റദ്ദാക്കി.

മേയ് 28ന് വൈകീട്ട് 7.40ന് കോർബയിൽനിന്ന് പുറപ്പെടുന്ന നമ്പർ 22647 കോർബ-തിരുവനന്തപുരം നോർത്ത് സൂപ്പർഫാസ്റ്റ് എക്സ്പ്രസും മേയ് 26ന് വൈകീട്ട് 6.15ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെടുന്ന നമ്പർ 22648 തിരുവനന്തപുരം-കോർബ സൂപ്പർഫാസ്റ്റ്’ എക്സ്പ്രസും പൂർണമായി റദ്ദാക്കി. ഗോരഖ്പുരിൽനിന്ന് രാവിലെ 6.40ന് പുറപ്പെടുന്ന നമ്പർ 12511 ഗോരഖ്പുർ-തിരുവനന്തപുരം രപ്തിസാഗർ സൂപ്പർഫാസ്റ്റ് എക്സ‌്പ്രസ് മേയ് 22, 23, 25 തീയതികളിലും രാവിലെ 6.35ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെടുന്ന നമ്പർ 12512 തിരുവനന്തപുരം-ഗോരഖ്പുർരപ്തിസാഗർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് മേയ് 25, 27, 28 തീയതികളിലും പൂർണമായി റദ്ദാക്കി.മേയ് 26ന് രാവിലെ 7.15ന് കെ.എസ്.ആർ ബംഗളൂരുവിൽനിന്ന് പുറപ്പെടുന്ന നമ്പർ 06509 ബംഗളൂരു-ധനാപുർ ഹംസഫർ എക്സ്പ്രസും റദ്ദാക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )