
ട്രോളിംഗ് നിരോധനം ഇന്ന് അവസാനിക്കും
- കേരള തീരത്ത് മത്തി ചാകരയെന്ന് പ്രവചനം
52 ദിവസങ്ങളുടെ ഇടവേളക്ക് ശേഷം 3,500ൽ അധികം യന്ത്രവത്കൃത
ബോട്ടുകൾ ഇന്ന് അർധരാത്രിയോടെ കടലിൽ പോകും. ജൂൺ ഒമ്പത് അർധരാത്രി
12 മണിക്ക് നിലവിൽ വന്ന ട്രോളിംഗ്നിരോധനം അവസാനിച്ചതോടെയാണ് യന്ത്രവത്കൃത ബോട്ടുകൾക്ക് കടലിൽ പോകാൻ അനുമതി ലഭിച്ചത്.
ട്രോളിംഗ് നിരോധന സമയത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാമെങ്കിലും മത്സ്യലഭ്യത വളരെ കുറവായിരുന്നു. യന്ത്രവത്കൃത ബോട്ടുകൾ കടലിൽ പോയിത്തുടങ്ങുന്നതോടെ വിപണിയിൽ കൂടുതൽ മത്സ്യമെത്തുമെന്നും വില കുറയുമെന്നതുമാണ് പുതിയ പ്രതീക്ഷ.
കേരള തീരത്ത് മത്തിച്ചാകര വരുന്നുവെന്ന് പ്രവചനവുമുണ്ട്.എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്‍സ് പൊലൂഷന്‍ റിസര്‍ച്ച് നടത്തിയ പഠനത്തില്‍ മത്തി ഇനത്തില്‍ പെട്ട മത്സ്യങ്ങള്‍ കേരള, കര്‍ണാടക തീരത്തേക്ക് വരുമെന്ന് കണ്ടെത്തി.സമുദ്ര ഉപരിതലത്തിലെ താരതമ്യേന കുറഞ്ഞ താപനില (sea surface temperature SST)യാണ് ഇത്തരം മത്സ്യങ്ങളെ തീരത്തേക്ക് ആകര്‍ഷിക്കുന്നത്.