ഡെങ്കിപ്പനി: ബോധവൽക്കരണം ഊർജിതമാക്കി ആരോഗ്യവകുപ്പ്

ഡെങ്കിപ്പനി: ബോധവൽക്കരണം ഊർജിതമാക്കി ആരോഗ്യവകുപ്പ്

  • പെട്ടെന്ന് ഉണ്ടാകുന്ന തീവ്രമായ പനി , കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിൽ വേദന, പേശികളിലും സന്ധികളിലും വേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ.

കുറ്റ്യാടി: ഡെങ്കിപ്പനി ലക്ഷണത്തോടെ ആശുപത്രിയിൽ പ്രവേശിച്ചവരുടെ എണ്ണം വർദ്ധിച്ചതിനെ തുടർന്ന് ബോധവൽക്കരണവുമായി അധികൃതർ.
ആരോഗ്യവകുപ്പ് നേതൃത്വത്തിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും ഉപകേന്ദ്രങ്ങളും കേന്ദ്രീകരിച്ച് ആണ് ബോധവൽക്കരണം തുടങ്ങിയത്. ഗവ. താലൂക്ക് ആശുപത്രിയുടെ അടുത്ത പഞ്ചായത്തുകളിൽ നിന്നായി ഡെങ്കിപ്പനി ലക്ഷണങ്ങൾ ഉള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഡെങ്കിപ്പനി കൂടാൻ കാരണം വൈകിവന്ന മഴയാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടി. ജനുവരി മാസത്തിൽ ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയത് മരുതോങ്കര, കാവിലും പാറ, കായക്കൊടി, വേളം, കുറ്റ്യാടി പഞ്ചായത്തുകളിൽ നിന്നാണ്. പെട്ടെന്ന് ഉണ്ടാകുന്ന തീവ്രമായ പനി , കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിൽ വേദന, പേശികളിലും സന്ധികളിലും വേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )