
ഡോ. വി നാരായണൻ ഐഎസ്ആർഒയുടെ പുതിയ ചെയർമാൻ
- നിർണായകമായ ഉത്തരവാദിത്വം,രാജ്യത്തോട് നന്ദി- ഡോ. വി നാരായണൻ
ന്യൂ ഡൽഹി : ഡോ. വി നാരായണൻ ഐഎസ്ആർഒയുടെ പുതിയ ചെയർമായി ചുമതലയേറ്റു . നിലവിലെ ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ് വിരമിക്കുന്ന ഒഴിവിലാണ് നിയമനം.വി നാരായണൻ ക്രയോ മാൻ എന്നാണ് അറിയപ്പെടുന്നത്. ജനുവരി 14ന് വി നാരായണൻ ചുമതലയേറ്റെടുക്കും.നിലവിൽ എൽപിഎസ് സി മേധാവിയായ വി നാരായണൻ കന്യാകുമാരി സ്വദേശിയാണ്.തനിക്ക് ലഭിച്ചത് ഏറെ നിർണായകമായ ഉത്തരവാദിത്വമാണെന്നും രാജ്യത്തോട് നന്ദി പറയുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

തിരുവനന്തപുരത്ത് വലിയമല ആസ്ഥാനവും ബെംഗളൂരുവിൽ ഒരു യൂണിറ്റും ഉള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ISRO) പ്രധാന കേന്ദ്രങ്ങളിലൊന്നായ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിന്റെ (LPSC) ഡയറക്ടറാണ് ഡോ. വി നാരായണൻ.
CATEGORIES News