
ഡ്രൈവിങ് സ്കൂൾ വാഹനങ്ങൾക്ക് ബോണറ്റ് നമ്പർ നിർബന്ധമാക്കി മോട്ടോർ വാഹനവകുപ്പ്
- ഡ്രൈവിങ് സ്‌കൂൾ ലൈസൻസ് നമ്പറിന്റെ മുൻഗണന ക്രമപ്രകാരമാണ് ബോണറ്റ് നമ്പർ നൽകുക
തിരുവനന്തപുരം: ഡ്രൈവിങ് സ്‌കൂൾ വാഹനങ്ങൾക്കും ബോണറ്റ് നമ്പർ നിർബന്ധമാക്കി മോട്ടോർ വാഹന വകുപ്പ്. അംഗീകൃത ഡ്രൈവിങ് സ്കൂളിന്റെ പേരിൽ വാഹനം രജിസ്റ്റർ ചെയ്ത ശേഷം നിശ്ചിത വാടകക്ക് അംഗീകാരമില്ലാത്ത പഠനകേന്ദ്രങ്ങൾക്ക് നൽകുന്നത് തടയാനാണ് തീരുമാനം. ഡ്രൈവിങ് സ്‌കൂൾ ലൈസൻസ് നമ്പറിന്റെ മുൻഗണന ക്രമപ്രകാരമാണ് ബോണറ്റ് നമ്പർ നൽകുക.

ഓരോ സ്‌കൂളിനും വാഹനങ്ങളുടെ എണ്ണമനുസരിച്ച് ഒന്നു മുതൽ നമ്പർ അനുവദിക്കണമെന്ന് ആർ.ടി.ഒമാർക്കുള്ള സർക്കുലറിൽ വ്യക്തമാക്കുന്നു. ലൈസൻസ് നമ്പ ർ, ലൈസൻസ് കാലാവധി, ഡ്രൈവിങ് സ്കൂളി ന്റെ പേര്, സ്ഥലം, എന്നിവ ബോണറ്റ് നമ്പറി നൊപ്പമുണ്ടാകണം. ഇതോടെ, വാഹനം കൈ മാറിയാൽ വേഗം കണ്ടെത്താമെന്നാണ് വിലയി രുത്തൽ. നമ്പറും അനുബന്ധ വിവരങ്ങളും എങ്ങനെ പ്രദർശിപ്പിക്കണമെന്ന മാതൃകയടക്കമാണ് സർക്കുലർ.
CATEGORIES News