
ഡൽഹിക്ക് പുതിയ മുഖഛായ നൽകും – മുഖ്യമന്ത്രി രേഖാ ഗുപ്ത
- ബിജെപി ജനങ്ങൾക്ക് നൽകിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കുമെന്നും രേഖാ ഗുപ്ത
ന്യൂഡൽഹി :ബിജെപി ജനങ്ങൾക്ക് നൽകിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കും. സ്ത്രീകൾക്ക് വേണ്ടിയുള്ള പദ്ധതികൾക്ക് മുൻഗണന നൽകും. രാജ്യതലസ്ഥാനമായ ദില്ലിക്ക് പുതിയ മുഖഛായ നൽകുമെന്നും ജനങ്ങൾ നൽകിയ വിശ്വാസം കാത്തുസൂക്ഷിക്കും.

ജനങ്ങളുടെ പിന്തുണ ഇനിയും തുടരണമെന്നും ഡൽഹി ബിജെപി മുഖ്യമന്ത്രി രേഖാ ഗുപ്ത.ഡൽഹി മുഖ്യമന്ത്രിയായി രേഖ രാംലീല മൈതാനത്ത് സത്യപ്രതിജ്ഞ ചെയ്തു. പർവേഷ് വർമ, ആഷിഷ് സൂദ്, മഞ്ചീന്ദർ സിങ്, രവീന്ദ്ര ഇന്ദാർജ് സിങ്, കപിൽ മിശ്ര, പങ്കജ് കുമാർ സിങ്, എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
CATEGORIES News