ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമാകുന്നു

ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമാകുന്നു

  • യമുനയിൽ വീണ്ടും വിഷപത അടിഞ്ഞുകൂടുന്ന സാഹചര്യമാണുള്ളത്

ന്യൂഡൽഹി: ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമാകുന്നു. 362 ആണ് ഇന്ന് രേഖപ്പെടുത്തിയ ശരാശരി എ ക്യു ഐ. ഔട്ട്ഡോർ കായിക വിനോദങ്ങൾ നിയന്ത്രിക്കണമെന്ന് സ്‌കൂളുകൾക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. യമുനയിൽ വീണ്ടും വിഷപത അടിഞ്ഞുകൂടുന്ന സാഹചര്യമാണുള്ളത്. ഛഠ് പൂജാ സമയത്ത് രാസവസ്‌തുക്കൾ തളിച്ച് പത നീക്കം ചെയ്‌തിരുന്നു. വീണ്ടും പത അടിഞ്ഞ സാഹചര്യത്തിൽ സ്പീഡ് ബോട്ടുകൾ ഇറക്കി പത നീക്കം ചെയ്യാൻ വേണ്ടിയാണ് സർക്കാർ ശ്രമം.

ബോട്ടുകൾ വിഷപ്പതയ്ക്കു മുകളിലൂടെ ഓടിച്ച് പത അലിയിച്ച് കളയാനാണ് ശ്രമം. വിഷപ്പതയുടെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം ചർച്ചയായതിന് പിന്നാലെയാണ് സർക്കാർ നീക്കം

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )