ഡൽഹിയിൽ ശൈത്യം കടുക്കുന്നു

ഡൽഹിയിൽ ശൈത്യം കടുക്കുന്നു

  • താപനില വീണ്ടും 5 ഡിഗ്രിയ്ക്ക് താഴെ

ന്യൂഡൽഹി: ഡൽഹിയിൽ അതി ശൈത്യം തുടരുന്നു. ഇന്ന് രാവിലെ ഡൽഹിയിൽ താപനില 4.9 ഡിഗ്രിയിലേക്ക് താഴ്‌ന്നതായാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത് . ഈ സീസണിൽ മൂന്നാംതവണയാണ് 5 ഡിഗ്രിയിൽ താഴെ താപനിലയെത്തുന്നത്.

8 ഡിഗ്രിയായിരുന്നു കഴിഞ്ഞ ദിവസത്തെ താപനില. താപനില ഇനിയും കുറയാൻ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഡൽഹിയുടെ അയൽ സംസ്ഥാനങ്ങളിലും തണുപ്പ് കൂടിയിട്ടുണ്ട്. അതേസമയം വായുനിലവാര സൂചികയിൽ പുരോഗതിയില്ല.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )