ഡൽഹിയെ ശ്വാസം മുട്ടിച്ച് അതിരൂക്ഷ വായുമലിനീകരണം

ഡൽഹിയെ ശ്വാസം മുട്ടിച്ച് അതിരൂക്ഷ വായുമലിനീകരണം

  • വായു മലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഗ്രാപ് മൂന്നാം ഘട്ടത്തിലെ നിയന്ത്രണങ്ങൾ ദില്ലിയിൽ തുടരാൻ കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് നിർദേശം നൽകി.

ന്യൂഡൽഹി: ഡൽഹിയെ ശ്വാസം മുട്ടിച്ച് അതിരൂക്ഷ വായുമലിനീകരണം. വായു ഗുണനിലവാര തോത് വീണ്ടും താഴ്ന്ന് ഗുരുതര വിഭാഗത്തിന് അടുത്തെത്തി. 392 ആണ് ഇന്ന് ദില്ലിയിൽ രേഖപ്പെടുത്തിയ ശരാശരി എക്യുഐ. 15ലധികം സ്ഥലത്ത് ഇത് 400 മുകളിൽ തുടരുകയാണ്.

വായു മലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഗ്രാപ് മൂന്നാം ഘട്ടത്തിലെ നിയന്ത്രണങ്ങൾ ദില്ലിയിൽ തുടരാൻ കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് നിർദേശം നൽകി. നിർമ്മാണ പ്രവർത്തനങ്ങൾക്കടക്കംഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ വരും ദിവസങ്ങളിലും തുടരും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )