ഡൽഹി മുഖ്യമന്ത്രി; സസ്പെൻസ് തുടർന്ന് ബിജെപി

ഡൽഹി മുഖ്യമന്ത്രി; സസ്പെൻസ് തുടർന്ന് ബിജെപി

  • 27 വർഷത്തിന് ശേഷമാണ് രാജ്യതലസ്ഥാന ഭരണം ബിജെപി പിടിച്ചെടുക്കുന്നത്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് അധികാരത്തിലെത്തിയ ബിജെപിയിൽ നിന്ന് ആര് മുഖ്യമന്ത്രിയാകും എന്ന് സസ്പെൻസ് തുടരുന്നു. പുതിയ മുഖ്യമന്ത്രിയെ ബിജെപി ദേശീയ നേതൃത്വം ഇന്ന് പ്രഖ്യാപിച്ചേക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വിദേശത്തേക്ക് തിരിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രിയെ തീരുമാനിക്കാനാണ് സാധ്യത.

പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രി അമിത് ഷാ തുടങ്ങിയവരുമായി ചർച്ച നടത്തിയിരുന്നു.നീണ്ട 27 വർഷത്തിന് ശേഷമാണ് രാജ്യതലസ്ഥാന ഭരണം ബിജെപി പിടിച്ചെടുക്കുന്നത്.വിജയിച്ച എംഎൽഎമാരിൽ നിന്നും ഒരാളെ മുഖ്യമന്ത്രിയാക്കാനാണ് പാർട്ടി ദേശീയ നേതൃത്വം കൂടുതൽ താൽപ്പര്യം കാണിക്കുക എന്നാണ് റിപ്പോർട്ട്. അരവിന്ദ് കെജരിവാളിനെ തോൽപ്പിച്ച പർവേഷിന്ടെ പേരിനാണ് മുൻതൂക്കം.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )