
തകർന്നത് രണ്ട് പഞ്ചായത്തിലെ മൂന്ന് വാർഡുകൾ മാത്രം-വയനാട് ദുരന്തത്തെ നിസാരവത്‌കരിച്ച് വി. മുരളീധരൻ
- മലയാളികളോട് മാപ്പ് പറയണമെന്ന് എൽഡിഎഫും യുഡിഎഫും ആവശ്യപ്പെട്ടു
തിരുവനന്തപുരം :വയനാട് ദുരന്തത്തെ നിസാരവത്കരിച്ച് ബിജെപി നേതാവ് വി. മുരളീധരൻ. വയനാട്ടിൽ ഒരുനാട് മുഴുവൻ ഒളിച്ച് പോയെന്ന് പറയുന്നത് ശരിയല്ല. രണ്ട് പഞ്ചായത്തിലെ മൂന്ന് വാർഡുകൾ മാത്രമാണ് തകർന്നിട്ടുള്ളത്.

വൈകാരികമായി സംസാരിക്കുന്നതിൽ അർത്ഥമില്ലെന്നും മുൻകേന്ദ്രമന്ത്രി പറഞ്ഞു. അതേ സമയം വി. മുരളീധരൻ മലയാളികളോട് മാപ്പ് പറയണമെന്ന് എൽഡിഎഫും യുഡിഎഫും ആവശ്യപ്പെട്ടു.
CATEGORIES News
