തങ്കമല ക്വാറി; നിബന്ധനകൾ പാലിച്ച് പ്രവർത്തിക്കണമെന്ന് കലക്ടർ

തങ്കമല ക്വാറി; നിബന്ധനകൾ പാലിച്ച് പ്രവർത്തിക്കണമെന്ന് കലക്ടർ

  • മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകാനും യോഗത്തിൽ തീരുമാന മായി

കോഴിക്കോട്: തങ്കമല കരിങ്കൽ ക്വാറി എൺവയോൺമെൻ്റ് ക്ലിയറൻസ് വ്യവസ്ഥ ചെയ്യുന്ന മുഴുവൻ നിബന്ധനകളും പാലിക്കാൻ കലക്‌ടർ സ്നേഹിൽകുമാർ സിങ് ക്വാറി ഉടമകൾക്ക് നിർദേശം നൽകി. കലക്‌ടറുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായത്. ഖനനം നടത്താൻ അനുമതിയുള്ള പ്രദേശങ്ങൾ പ്രത്യേകമായി അതിരിട്ട് തിരിക്കുക, മലിന ജലം കനാലിലേക്ക് ഒഴുകുന്നത് തടയുന്നത് ഉൾപ്പെടെയുള്ള മാലിന്യ സംസ്കരണ നടപടികൾ സ്വീകരിക്കുക തുടങ്ങിയ നിബന്ധനകൾ അടിയന്തരമായി നടപ്പിൽവരുത്തണമെന്നും നിർദ്ദേശമുണ്ട്.

വൈബ്രേഷൻ സ്റ്റഡി നടത്തുന്നതിനായി മേഖലയിലെ വിദഗ്‌ധരെയും പഞ്ചായത്ത് പ്രതിനിധികളെയും ഉൾപ്പെടുത്തി കമ്മിറ്റി രൂപവത്കരിക്കണം. ക്വാറിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ യഥാസമയം ചർച്ച ചെയ്ത് പരിഹരിക്കുന്നതിന് ക്വാറി ഉടമകളും പഞ്ചായത്ത് പ്രതിനിധികളും വില്ലേജ് ഓഫിസറും ഉൾപ്പെടുന്ന സമിതി എല്ലാ ആഴ്‌ചയിലും യോഗം ചേർന്ന് റിപ്പോർട്ട് സമർപ്പിക്കണമെന്നും ജില്ല കലക്ടർ നിർദേശിച്ചു. പ്രദേശത്ത് നിലവിൽ പ്രവർത്തിക്കുന്ന ക്രഷർ നിബന്ധനകൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥൻ സ്ഥലം സന്ദർശിച്ച് ഉടൻ റിപ്പോർട്ട് നൽകാനും യോഗത്തിൽ തീരുമാന മായിട്ടുണ്ട് .

യോഗത്തിൽ തുറയൂർ ഗ്രാമപഞ്ചായത്ത് പ്ര സിഡന്റ് സി.കെ ഗിരീഷ്, കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. നിർമല ടീച്ചർ, വടകര ആർഡിഒപി അൻവർ സാദത്ത്, ഡെപ്യൂട്ടി കലക്ട്‌ടർ ഷാമിൻ സെബാസ്റ്റ്യൻ, എൻ.എം. സുനിൽ, കെ.കെ. സബിൻ രാജ്, പി.കെ. ബാബു, വി. ഹമീദ്‌മാസ്റ്റർ, അഷുതോ ഷ് സിൻഹ, വി. അമൃത, വിമൽ പി. മേനോൻ, സാവൻ ജെയിൻ തുടങ്ങിയവർ പങ്കെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )