തണ്ണി മത്തൻ കൃഷിയിലൂടെ വിജയം നേടി മാരിഗോൾഡ് കൃഷികൂട്ടം

തണ്ണി മത്തൻ കൃഷിയിലൂടെ വിജയം നേടി മാരിഗോൾഡ് കൃഷികൂട്ടം

  • നഗരസഭാ ചെയർപേഴ്പൺ സുധകിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി :കൊയിലാണ്ടി നഗരസഭ നാലാം വാർഡിലെ മാരിഗോൾഡ് കൃഷിക്കൂട്ടം തണ്ണി മത്തൻ കൃഷിയിലൂടെ വിജയം നേടി. കഴിഞ്ഞ വർഷങ്ങളിൽ ചെണ്ടുമല്ലി, നിലക്കടല, പച്ചക്കറി കൃഷികൾ എന്നിവയിലൂടെ മാരിഗോൾഡ് കൃഷികൂട്ടം വ്യത്യസ്തങ്ങളായ വിളകളിലൂടെ വ്യത്യസ്തമായ കൃഷിക്കൂട്ടായി മാറിയിരുന്നു .

തണ്ണിമത്തൻ വിളവെടുപ്പ് നഗരസഭാ ചെയർപേഴ്പൺ സുധകിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു നശരസഭ വികസന സ്ഥിരം സമിതി അധ്യക്ഷ കെ എ ഇന്ദിര ടീച്ചർ അധ്യക്ഷമായി. കൃഷി ഓഫീസർ ഷംസിദ സിയാദ് മുഖ്യാതിഥിയായി
കുന്നത്ത് മൊയ്തീൻ, ബഷീർ കിഴക്കെ വീട്ടിൽ, ബിന്ദു കയനകണ്ടം കുനി, പുഷ്പ അയ്യപ്പാരി ,അജിത എന്നിവർ ആശംസകൾ നേർന്നു.
വാർഡ് കൗൺസിലർ രമേശൻവലിയാട്ടിൽ സ്വാഗതവും ലിനീഷ് എം കെ , നന്ദിയും പറഞ്ഞു

CATEGORIES
Share This

COMMENTS

Wordpress (0)
Disqus ( )