തന്ത്രിക്ക് ജാമ്യം നൽകിയ ഉത്തരവിനെതിരെ എസ്ഐടി ഹൈക്കോടതിയെ സമീപിക്കും

തന്ത്രിക്ക് ജാമ്യം നൽകിയ ഉത്തരവിനെതിരെ എസ്ഐടി ഹൈക്കോടതിയെ സമീപിക്കും

  • ഉത്തരവിലെ പരാമർശങ്ങൾ വസ്തുതകൾ മനസ്സിലാക്കാതെയെന്നാണ് എസ്ഐടിയുടെ ആക്ഷേപം

എറണാകുളം : ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രിക്ക് ജാമ്യം നൽകിയ ഉത്തരവിനെതിരെ എസ്.ഐ.ടി ഹൈകോടതിയെ സമീപിക്കും. ഉത്തരവിലെ പരാമർശങ്ങൾ വസ്തുതകൾ മനസ്സിലാക്കാതെയെന്നാണ് എസ്ഐടിയുടെ ആക്ഷേപം. തന്ത്രിക്കെതിരെ നിരവധി തെളിവുകളുണ്ട്.

ജാമ്യ ഹർജിയിൽ ഈ തെളിവുകൾ പൂർണമായും കോടതിയിൽ ഹാജരാക്കിയിട്ടില്ല. കീഴ്കോടതി ഉത്തരവ് കേസിന് തിരിച്ചടി ഉണ്ടാക്കും. ഉത്തരവിലെ പരാമർശങ്ങൾ പൂർണമായും നീക്കണമെന്ന് ആവശ്യപ്പെട്ടാണ് എസ്ഐടി ഹൈക്കോടതിയെ സമീപിക്കുക.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )