
തമിഴ് നാട്ടിൽ വിഷ മദ്യ ദുരന്തം 38പേർ മരിച്ചു
- മെഥനോൾ അടങ്ങിയ 200 ലീറ്ററോളം അനധികൃത മദ്യം പിടികൂടി
കള്ളക്കുറിച്ചി /ചെന്നൈ : തമിഴ്‌നാട് കള്ളക്കുറിച്ചിയിൽ വിഷ മദ്യം കഴിച്ച് 38 പേർ മരിച്ചു. 60 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. പലരുടേയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറയുന്നു.
ദുരന്തത്തിൽ മുഖ്യമന്ത്രി സ്റ്റാലിൻ നടുക്കം പ്രകടിപ്പിച്ചു. സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമഗ്രമായ അന്വേഷണത്തിനായി ക്രൈംബ്രാഞ്ച്- ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സിബി-സിഐഡി) അന്വേഷണത്തിന് എം.കെ സ്റ്റാലിൻ ഉത്തരവിട്ടു. മാരകമായ മെഥനോൾ അടങ്ങിയ 200 ലീറ്ററോളം അനധികൃത മദ്യം പിടികൂടിയതിന് പിന്നാലെ കെ .കണ്ണുക്കുട്ടി (49) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
CATEGORIES News