
തമ്പാൻ തോമസ് ഫൗണ്ടേഷൻ പുരസ്‌കാരം ഗ്രോ വാസുവിന്
- 25 ന് കോഴിക്കോട് വെച്ചാണ് പുരസ്കാര സമർപ്പണം
കോഴിക്കോട്:ഗ്രോ വാസുവിന് ദേശീയ അംഗീകാരം.രാഷ്ട്രീയ- ‘സാമൂഹിക-സാംസ്‌കാരിക മേഖലകളിൽ സമർപ്പിത സേവനം അനുഷ്‌ഠിക്കുന്നവരെ ആദ രിക്കാനായി തമ്പാൻ തോമസ് ഫൗണ്ടേഷൻ ഫോർ സോഷ്യലിസം ആൻഡ് ലേബർ, എംപവർമെന്റ് ദേശീയതലത്തിൽ ഏർപ്പെടുത്തിയ മികച്ച സാമൂഹിക പ്രവർത്തകനുള്ള പുരസ്കാരത്തിനാണ് ഗ്രോ വാസു അർഹനായത്.
25 ന് വൈകുന്നേരം 3 മണിക്ക് കോഴിക്കോട് പ്രസ്സ് ക്ലബ്ബ് ഹാളിൽ വെച്ചാണ് പുരസ്കാര സമർപ്പണം നടക്കുന്നത്. ചടങ്ങിൽ അടിയന്തിരാവസ്ഥാ വിരുദ്ധ സമരപോരാളികൾ അനുഭവങ്ങൾ പങ്കുവെക്കും. കൂടെ സ്വാതന്ത്ര്യസമരത്തിലും അടിയന്തിരാവസ്ഥവിരുദ്ധ സമരത്തിലും പങ്കാളിയായ സോഷ്യോ വാസുവിന് ആദരം അർപ്പിക്കുകയും ചെയ്യും.

കഴിഞ്ഞ വർഷം സ്വാതന്ത്ര്യ സമരസേനാനിയും പ്രമുഖ സോഷ്യലിസ്റ്റും ജനതാ വാരികയുടെ എഡിറ്ററുമായ ഡോ.ജി.ജി. പരീഖിന് (മഹാരാഷ്ട്ര) ആയിരുന്നു പുരസ്‌കാരം.മുൻ വർഷങ്ങളിൽ യഥാക്രമം മേധാ പട്‌കർ, തുഷാർ ഗാന്ധി എന്നി വരായിരുന്നു പുരസ്‌കാര ജേതാക്കൾ.
ഡോ. സിറിയക് തോമസ്, അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ, അഡ്വ. ജോയ് ശങ്കർ എന്നിവർ അംഗങ്ങളടങ്ങിയിട്ടുള്ള ജൂറിയാണ് ഗ്രോ വാസുവിനെ അവാർഡിനായി തെരഞ്ഞെടുത്തത്.