
‘തല ചായ്ക്കാനൊരിടം’വീടിൻ്റെ താക്കോൽ കൈമാറി
- സേവാഭാരതി ചെങ്ങോട്ടുകാവ് യൂനിറ്റാണ് വീട് നിർമിച്ചത്
കൊയിലാണ്ടി:സേവാഭാരതി ചെങ്ങോട്ടുകാവ് യൂനിറ്റ് ‘തല ചായ്ക്കാനൊരിടം’ പദ്ധതിയിലുൾപ്പെടുത്തി നടു പറമ്പിൽ സുനിൽകുമാറിൻ്റെ കുടുംബത്തിന് നിർമ്മിച്ചു നൽകിയ വീടിൻ്റെ താക്കോൽദാനം കൊയിലാണ്ടി മാതാ അമൃതാനന്ദമയീമഠം അദ്ധ്യക്ഷൻ ബ്രഹ്മചാരി സുമേധാമൃതചൈതന്യ നിർവഹിച്ചു.
സേവാഭാരതി ചെങ്ങോട്ടുകാവ് യൂനിറ്റ് പ്രസിഡൻറ് സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി രാധാകൃഷ്ണൻ മുഖ്യഭാഷണം നടത്തി. ഡോ.അജ്ഞലി ധനഞ്ജയൻ സേവാ സന്ദേശം നൽകി തുടർന്ന് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ആശംസയർപ്പിച്ചു. സേവാഭാരതി ട്രഷറർ എൻ.കെ. അശോകൻ റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വ.ടി.സി.വിജയൻ സ്വാഗതവും രഞ്ചിത്ത് കരിമ്പാട്ടിൽ നന്ദി പറഞ്ഞു.
CATEGORIES News