
താമരശ്ശേരിയിൽ വീട് കുത്തിത്തുറന്ന് മോഷണം
- വീട്ടിനകത്തെ അലമാരയിൽ സൂക്ഷിച്ച എട്ടു പവൻ സ്വർണം മോഷണം പോയിട്ടുണ്ട്
താമരശ്ശേരി:വീട് കുത്തിത്തുറന്ന് വീണ്ടും മോഷണം. കോരങ്ങാട് പരുവിങ്ങൽ ഷംസുദ്ദീൻ്റെ വീട്ടിലാണ് മോഷണം നടന്നത്.വീട്ടുകാർ പിതാവിന് അസുഖമായതിനാൽ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപ്രതിയിൽ ചികിത്സക്കു പോയ സമയത്താണ് കവർച്ച നടന്നത്. വീട്ടിനകത്തെ അലമാരയിൽ സൂക്ഷിച്ച എട്ടു പവൻ സ്വർണം മോഷണം പോയിട്ടുണ്ട് .

ഈ വീടിന് അടുത്തായി ഏതാനും ആഴ്ചകൾക്കുമുമ്പ് വീടുകളിൽ കവർച്ച നടന്നിരുന്നെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായിട്ടില്ല.ഡോഗ് സ്ക്വാഡും, ഫിഗർ പ്രിൻ്റ് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.
CATEGORIES News