താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ മുൻകൂട്ടി കണ്ടെത്താൻ സംവിധാനം

താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ മുൻകൂട്ടി കണ്ടെത്താൻ സംവിധാനം

  • എൻ.ഐ.ടി വിദഗ്‌ധ സംഘം പരിശോധിച്ചു

കോഴിക്കോട്: മണ്ണിടിച്ചിൽ തുടർച്ചയായി ഉണ്ടായ താമരശ്ശേരി ചുരത്തിൽ എൻ.ഐ.ടി വിദഗ്ധസംഘം ആധുനിക സംവിധാനങ്ങളോടെ പരിശോധന നടത്തി. ഭാവിയിൽ മണ്ണിടിച്ചിലിന് സാധ്യതയടക്കം കണ്ടെത്താവുന്ന പരിശോധന ഇരു ജില്ലകളെ ബന്ധിപ്പിക്കുന്ന ചുരത്തിൽ സുരക്ഷ ഉറപ്പുവരുത്തും. മണ്ണിടിച്ചിലുണ്ടായ പ്രദേശത്തിന്റെയും സമീപ പ്രദേശങ്ങളുടെയും ദൃശ്യങ്ങൾ ‘ഡ്രോൺ’ ഉപയോഗിച്ചുള്ള റിയൽ ടൈം കൈനമാറ്റിക് സർവേയിലൂടെ സംഘം ശേഖരിച്ചു.

ഇവ ഉപയോഗിച്ച് നിർമിക്കുന്ന ത്രിമാന ദൃശ്യങ്ങളിലൂടെ ഭാവിയിൽ ഉണ്ടായേക്കാവുന്ന മണ്ണിടിച്ചി ൽ സാധ്യത, ഭൂമിയുടെ സ്വഭാവം, ആഘാത സാ ധ്യത തുടങ്ങിയവ കണ്ടെത്താൻ സാധിക്കുമെന്ന് ഡോ. സന്തോഷ് ജി. തമ്പി പറഞ്ഞു. പ്രാഥമിക പരിശോധനാ റിപ്പോർട്ട് ജില്ല കലക്ടർക്ക് നൽകും. ആവശ്യമെങ്കിൽ പ്രദേശത്ത് ജി.പി.ആർ (ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ) പരിശോധന നടത്തുമെ ന്നും അദ്ദേഹം പറഞ്ഞു. എൻ.ഐ.ടി സിവിൽ വി ഭാഗം പ്രഫസർ സന്തോഷ് ജി. തമ്പി, അസി. പ്ര ഫസർമാരായ പ്രദീക് നേഗി, അനിൽകുമാർ, റിസ ർച് ഫെലോ മനു ജോർജ് എന്നിവരടങ്ങിയ സം ഘമാണ് പരിശോധന നടത്തിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )