താമരശ്ശേരി ചുരത്തിൽ അപകടാവസ്ഥയിലായിരുന്ന മരം മുറിച്ചുമാറ്റി

താമരശ്ശേരി ചുരത്തിൽ അപകടാവസ്ഥയിലായിരുന്ന മരം മുറിച്ചുമാറ്റി

  • മരത്തിന്റെ ചുവട്ടിൽനിന്ന് മണ്ണ് ഉൾപ്പെടെ അടർന്ന് മാറാൻ തുടങ്ങിയതോടെയാണ് ഇത് മുറിച്ചുമാറ്റാൻ ഉത്തരവിട്ടത്

താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ അപകടാവസ്ഥയിലുണ്ടായിരുന്ന മരം മുറിച്ചുമാറ്റി. കഴിഞ്ഞ ദിവസം വൈകിട്ടാണ് ചുരത്തിലെ എട്ടാം വളവിനും ഒൻപതാം വളവിനും ഇടയിൽ ഒരു വലിയ മരം അപകടാവസ്ഥയിൽ കണ്ടെത്തിയത്.

മരത്തിന്റെ ചുവട്ടിൽനിന്ന് മണ്ണ് ഉൾപ്പെടെ അടർന്ന് മാറാൻ തുടങ്ങിയതോടെയാണ് ഇത് മുറിച്ചുമാറ്റാൻ ഉത്തരവിട്ടത്. വനം വകുപ്പ്, പോലീസ്, റവന്യൂ ഉദ്യോഗസ്ഥർ, കൽപ്പറ്റ ഫയർഫോഴ്സ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ ചുരത്തിലെ വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ഇന്ന് രാവിലെ 9.45 ന് ആരംഭിച്ച മരംമുറിക്കൽ 11.30 ഓടെ പൂർത്തിയാക്കി. മരം മുറിക്കുന്ന സമയത്ത് ഗതാഗതം പൂർണമായി നിർത്തിവെച്ചെങ്കിലും മരം മുറിച്ച് നീക്കിയ ശേഷം ഒരു വശത്തുകൂടിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )