
താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
- ചുരത്തിൽ ഗതാഗത കുരുക്ക്
വൈത്തിരി: താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. കാർ പൂർണമായും കത്തി നശിച്ചു. തീപിടിത്തത്തെ തുടർന്ന് ചുരത്തിൽ ഏറെ നേരെ ഗതാഗത തടസ്സം നേരിട്ടു.
എട്ട്- ഒമ്പത് വളവുകൾക്കിടയിൽ ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം. കാറിൽ രണ്ടു പേരാണ് ഉണ്ടായിരുന്നത്. കാറിൽ നിന്നും തീ ഉയരുന്നത് കണ്ട് ഇവർ ഇറങ്ങി ഓടുകയായിരുന്നു. കൽപറ്റയിൽ നിന്നും അഗ്നിശമന സേനയെത്തി തീ അണച്ചു.
CATEGORIES News