താമരശ്ശേരി ചുരത്തിൽ ഗതാഗതം സ്തംഭിച്ചു

താമരശ്ശേരി ചുരത്തിൽ ഗതാഗതം സ്തംഭിച്ചു

  • വിലെയോടെ ഗതാഗതം പുനസ്ഥാപിക്കാനാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും സ്തംഭിച്ച അവസ്‌ഥയാണ്.

കൽപറ്റ :താമരശ്ശേരി ചുരത്തിൽ ഗതാഗതം സ്ത‌ംഭിച്ച നിലയിൽ. ഇന്നലെ രാത്രി പത്തരയോടെ തുടങ്ങിയ ഗതാഗതക്കുരുക്കാണ് ഇപ്പോഴും തുടരുന്നത്. ചുരം ഏഴാം വളവിന് സമീപം തടി കയറ്റിവന്ന ലോറി മറിഞ്ഞതോടെയാണ് ഗതാഗതക്കുരുക്കുണ്ടായത്. സമീപത്തായി മറ്റൊരു ലോറിയുടെ ടയറുകൾ പൊട്ടിയതോടെ ഗതാഗതം പൂർണമായി സ്‌തംഭിക്കുകയായിരുന്നു.

രാത്രിയിൽ തന്നെ ടയറുകൾ പൊട്ടിയ ലോറി നന്നാക്കി മാറ്റി. ഇന്ന് പുലർച്ചെയോടെയാണ് തടി നീക്കി മറിഞ്ഞ ലോറി മാറ്റിയത്. ഇതിനിടെ ലക്കിടി മുതൽ അടിവാരം വരെ 14 കിലോമീറ്റർ ദൂരം വാഹനങ്ങൾ കുടുങ്ങിക്കിടുന്നു. അടിവാരത്തുനിന്നും വൈത്തിരിയിൽ നിന്നും യാത്ര റദ്ദാക്കി നിരവധി വാഹനങ്ങൾ മടങ്ങിപ്പോയി. രാവിലെയോടെ ഗതാഗതം പുനസ്ഥാപിക്കാനാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും സ്തംഭിച്ച അവസ്‌ഥയാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )