
താമരശ്ശേരി ചുരത്തിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം
- രണ്ട് പേർക്ക് പരിക്ക്
താമരശ്ശേരി:ചുരം രണ്ടാം വളവിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട് . കൈതപ്പൊയിൽ സ്വദേശികളായ ഇർഷാദ്, ഫാഫിസ് എന്നിവർക്കാണ് പരിക്കേറ്റത്.

ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് അപകടം നടന്നത്. നാട്ടുകാരും യാത്രക്കാരും ചേർന്ന് പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അപകടത്തിൽ ജീപ്പ് പൂർണമായി തകർന്നിട്ടുണ്ട്
CATEGORIES News