
താമരശ്ശേരി ചുരത്തിൽ വിള്ളൽ; ഭാരം കയറ്റിയ വാഹനങ്ങൾക്ക് നിയന്ത്രണം
- ചുരത്തിന്റെ ഇരുവശത്തും നൂറുകണക്കിന് ചരക്കു ലോറികളാണ് വരിയായി കിടക്കുന്നത്
താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് ഭാരം കയറ്റിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ചുരം രണ്ടാം വളവിന് സമീപം റോഡിലാണ് വിള്ളൽ ഉണ്ടായത്.
വിള്ളൽ കണ്ട സ്ഥലത്തിനടുത്ത്’ നിർമ്മിച്ച കെട്ടിടം ചരിഞ്ഞതിനെ തുടർന്ന് പൊളിച്ചു നീക്കിയിരുന്നു. തുടർന്ന് ഇതിനോട് ചേർന്ന റോഡിൽ നേരത്തെയും വിള്ളൽ വന്നിരുന്നു.നിയന്ത്രണം പ്രാബല്യത്തിൽ വന്നതോടെ ചുരത്തിന്റെ ഇരുവശത്തും നൂറുകണക്കിന് ചരക്കു ലോറികളാണ് നിർത്തിയിട്ടിരിക്കുന്നത്. ചുരത്തിലൂടെ അത്യാവശ്യ യാത്രകൾ മാത്രമേ നടത്താവൂ എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
CATEGORIES News