
താമശ്ശേരി ചുരത്തിൽ വീണ്ടും ഭാരവാഹനങ്ങൾക്ക് നിയന്ത്രണം
- ചുരത്തിൽ വീണ്ടും അറ്റകുറ്റപ്പണികൾ
കൽപ്പറ്റ: താമശ്ശേരി ചുരത്തിൽ വീണ്ടും ഭാരവാഹനങ്ങൾക്ക് നിയന്ത്രണം. ചുരം റോഡിലെ അറ്റകുറ്റപ്പണികൾക്കായാണ് ബസുകൾ ഒഴികെയുള്ള വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം ചുരത്തിലെ പ്രധാന വളവുകളിൽ അറ്റകുറ്റപ്പണി നടത്തിയിരുന്നു.

അവധി ദിനത്തിലും മറ്റ് വിശേഷ ദിവസങ്ങളിലും ക്രമാതീതമായ വാഹന തിരക്കാണ് ചുരത്തിൽ അനുഭപ്പെടുന്നത്. ഹെയർപിൻ വളവുകളിൽ റോഡ് തകർന്നതോടെ ബ്ലോക്ക് പതിവായിരുന്നു. ഇതിന് പുറമെ ഗതാഗത തടസ്സമുണ്ടാകുന്ന സമയങ്ങളിൽ വാഹന യാത്രക്കാരുടെ ലൈൻ ട്രാഫിക് പാലിക്കാതെയുള്ള മറികടക്കലും ചുരത്തിൽ വലിയ പ്രശ്നങ്ങളായിരുന്നു ഉണ്ടാക്കിയിരുന്നത്.
CATEGORIES News