
താമസരേഖ പുതുക്കാൻ അവസരം നൽകി സൗദി പാസ്പോർട്ട് വിഭാഗം
- രാജ്യത്തിന് പുറത്തുള്ളവരുടെ കാലഹരണപ്പെട്ട താമസരേഖ പുതുക്കാൻ ആണ് അവസരം
ജിദ്ദ: സൗദിയിൽ സ്ഥിരം താമസക്കാരനായിരുന്ന വിദേശിപൗരന് രാജ്യത്തിന് പുറത്തായിരിക്കുമ്പോൾ കാലഹരണപ്പെട്ട ഇഖാമ (താമസസ്ഥലത്തിന്റെ രേഖ)ഇന്റർനെറ്റ് വഴി പുതുക്കാൻ കഴിയുമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് വിഭാഗം അറിയിച്ചു.
ഇഖാമ പുതുക്കാനായായി അബ്ഷീർ അല്ലെങ്കിൽ മുഖീം പ്ലാറ്റ്ഫോമിലുടെ സ്പോൺസർ ‘സദാദ്’സേവനം വഴി ആവശ്യമായ ഫീസ് അടക്കണമെന്നും സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് വിഭാഗം അറിയിച്ചു