
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം; വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ കർശന നടപടിയെന്ന് ജില്ലാ കലക്ടർ
- വസ്തുതാ വിരുദ്ധവും ജനങ്ങളിൽ തെറ്റിദ്ധാരണകൾ പരത്തുന്ന ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യുന്നവർക്കും ഷെയർ ചെയ്യുന്നവർക്കെതിരെയും ശക്തമായ നടപടി
കോഴിക്കോട്: ലോക് സഭ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജവാർത്തകളും തെറ്റിദ്ധാരണകളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട വാർത്തകളും സന്ദേശങ്ങളും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നത് നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വസ്തുതാ വിരുദ്ധവും ജനങ്ങളിൽ തെറ്റിദ്ധാരണകളും പരത്തുന്ന ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യുന്നവർക്കും അവ ഷെയർ ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കലക്ടർ അറിയിച്ചു. വാട്‌സ്ആപ്പ്, ഗ്രൂപ്പുകളിൽ ഇത്തരം ഉള്ളടക്കങ്ങൾ വരുന്നപക്ഷം ഗ്രൂപ്പ് അഡ്മിൻമാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിളിച്ചു ചേർത്ത യോഗത്തിലാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ സ്നേഹിൽ കുമാർ സിങ് നിർദ്ദേശങ്ങൾ അറിയിച്ചത്.