തിരുവനന്തപുരം ഡെപ്യൂട്ടി മേയറായി ബിജെപി സ്ഥാനാർത്ഥി ആശാ നാഥ് ചുമതലയേറ്റു

തിരുവനന്തപുരം ഡെപ്യൂട്ടി മേയറായി ബിജെപി സ്ഥാനാർത്ഥി ആശാ നാഥ് ചുമതലയേറ്റു

  • ആർ ശ്രീലേഖ ചടങ്ങ് ബഹിഷ്കരിച്ചു.

തിരുവനന്തപുരം : തിരുവനന്തപുരം ഡെപ്യൂട്ടി മേയറായി ബിജെപി സ്ഥാനാർത്ഥി ആശാ നാഥ് ചുമതലയേറ്റു. ആശാനാഥ്- ബിജെപി – 50 വോട്ടുകൾ നേടിയപ്പോൾ, മേരി പുഷ്‌പം -യുഡിഎഫ് – 19, രാഖി രവികുമാർ – എൽഡിഎഫ് -28 വോട്ടുകളും നേടി. 2 വോട്ട് അസാധുവായി. യുഡിഎഫ് വിമതൻ സുധീഷ് കുമാർ വോട്ട് ചെയ്തില്ല.

അതേസമയം ആർ ശ്രീലേഖ ചടങ്ങ് ബഹിഷ്കരിച്ചു. ഡെപ്യൂട്ടി മേയറായി ആശ നാഥ് ചുമതലയേൽക്കുന്നതിന് മുമ്പേ ശ്രീലേഖ ഹാൾ വിട്ടിറങ്ങി. മേയറായി വി വി രാജേഷ് ചുമത്തേയേൽക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങുകൾ പൂർത്തിയാകുന്നതിന് മുൻപേയും ആർ ശ്രീലേഖ ഹാൾ വിട്ടിറങ്ങിയിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )