
തിരുവനന്തപുരം-മംഗളൂരു വന്ദേഭാരത് സമയത്തിൽ മാറ്റം
- മെയ് 13 മുതൽ പുതുക്കിയ സമയക്രമം
കോഴിക്കോട്: തിരുവനന്തപുരം സെൻട്രൽ മംഗളൂരു സെൻട്രൽ വന്ദേഭാരത് എക്സ്പ്രസ്(20632)ന്റെ സമയം പുനഃക്രമീകരിച്ചു. തിരുവനന്തപുരത്തു നിന്ന് ആരംഭിക്കുന്ന ട്രെയിനിന്റെ കോഴിക്കോട്, എറണാകുളം ജങ്ഷൻ, തൃശ്ശൂർ, ഷൊർണൂർ ജങ്ഷൻ, തിരൂർ, കണ്ണൂർ, കാസർകോട് സ്റ്റേഷനുകളിലെ സമയത്തിനാണ് മാറ്റം. മേയ് 13 തിങ്കളാഴ്‌ച മുതൽ പുതിയസമയക്രമം നിലവിൽ വരും.
കോഴിക്കോട് നിലവിൽ രാത്രി 9.23 ന് എത്തുന്ന ട്രെയിൻ പുതിയ ടൈംടേബിൾ പ്രകാരം 9.32 ന് ആണ് എത്തുക. 9.34 ന് സ്റ്റേഷനിൽ നിന്ന് യാത്ര പുനരാരംഭിക്കും. എറണാകുളം ജംഗ്ഷനിൽ നിലവിൽ 6.35-ന് എത്തുന്ന ട്രെയിൻ പുതിയ ടൈംടേബിൾ പ്രകാരം 6.42 നാണ് എത്തിച്ചേരുക. 6.45 സ്റ്റേഷനിൽ നിന്ന് യാത്രപുനരാരംഭിക്കും.
CATEGORIES News