
തിരുവനന്തപുരത്തിനും തൃശ്ശൂരിനും ഇന്നും നാളെയും പ്രാദേശിക അവധി
- ഓണവുമായി ബന്ധപ്പെട്ടുള്ള പരിപാടികൾക്കാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണം അവധി കഴിഞ്ഞെങ്കിലും വിവിധയിടങ്ങളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്ടർമാർ. ഓണവുമായി ബന്ധപ്പെട്ടുള്ള പരിപാടികൾക്കാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് പുലികളി മഹോത്സവത്തിനോടനുബന്ധിച്ച് ഉച്ചയ്ക്ക് ശേഷം തൃശൂർ താലൂക്ക് പരിധിയിലാണ് ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

ചൊവ്വാഴ്‌ച തലസ്ഥാന നഗരത്തിൽ ഓണം ഘോഷയാത്രയോടനുബന്ധിച്ച് ഉച്ചക്ക് ശേഷവും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.ഇവിടങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും പ്രാദേശിക അവധി ബാധകമായിരിക്കുമെന്ന് കളക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്.
CATEGORIES News
