
കൊച്ചിയിലെ വായു മലിനീകരണ തോത് ഇന്നും അനാരോഗ്യ വിഭാഗത്തിൽ
- ഗർഭിണികളും കുട്ടികളും പ്രത്യേകം ജാഗ്രത പാലിക്കണമെന്നും മാസ്ക് ധരിക്കണമെന്നും വിദഗ്ധർ പറയുന്നു.
കൊച്ചി: വായു മലിനീകരണ തോത് ഇന്നും അനാരോഗ്യ വിഭാഗത്തിൽ. നഗരത്തിൽ വായു മലിനീകരണം സൂചിക 164 രേഖപ്പെടുത്തി. വ്യവസായ മേഖലകളിൽ വായു മലിനീകരണ സൂചിക 200ന് അടുത്താണ്. ഡിസംബറിലെ മഞ്ഞിനൊപ്പം അന്തരീക്ഷ മലിനീകരണവും വാഹനങ്ങളിലെ പുകയും പൊടിപടലവും ചേരുമ്പോൾ രൂക്ഷമായ പുകമഞ്ഞ് ആവുകയാണ്.

നഗരത്തിലെ വായു ഗുണനിലവാരം കുറഞ്ഞുവരികയാണ്. കൊച്ചിയിൽ 150 നും 200നും ഇടയിലാണ് കഴിഞ്ഞ ഒരാഴ്ചയായി ഗുണനിലവാര സൂചിക. ഗർഭിണികളും കുട്ടികളും പ്രത്യേകം ജാഗ്രത പാലിക്കണമെന്നും മാസ്ക് ധരിക്കണമെന്നും വിദഗ്ധർ പറയുന്നു.
CATEGORIES News
