തിരുവനന്തപുരത്ത് നിന്നുള്ള 21 വിമാന സർവീസുകൾ റദ്ദാക്കി

തിരുവനന്തപുരത്ത് നിന്നുള്ള 21 വിമാന സർവീസുകൾ റദ്ദാക്കി

  • ഗൾഫ് മേഖലയിലേക്ക് ഇന്ന് 58 വിമാന സർവീസുകൾ

ന്യൂഡൽഹി: ഗൾഫ് മേഖലയെ ബന്ധിപ്പിച്ച് ഇന്ത്യയിൽ നിന്നും ഇന്ന് 58 വിമാന സർവീസുകൾ. സൗദി, ഒമാൻ വ്യോമപാത തുറന്നതിന് പിന്നാലെയാണ് സർവീസുകൾ. ജിദ്ദയിലേക്കും മസ്‌കത്തിലേക്കും എയർ ഇന്ത്യ കഴിഞ്ഞ ദിവസം ഷെഡ്യൂൾഡ് സർവീസുകൾ പുനരാരംഭിച്ചിരുന്നു. 24 ഷെഡ്യൂൾഡ് സർവീസുകളാണ് ഇന്ന് നിശ്ചയിച്ചിരിക്കുന്നത്. ഗൾഫിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാനായി ഇന്ന് 34 നോൺഷെഡ്യൂൾഡ് സർവീസുകളും നടക്കും.അതിനിടെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന 12 വിമാനങ്ങളും തിരുവനന്തപുരത്തേയ്ക്കുള്ള 9 വിമാനങ്ങളും റദ്ദാക്കി. ശനിയാഴ്ച വിമാനത്താവളത്തിൽ തിരുവനന്തപുരത്ത് എത്തേണ്ട 9 സർവീസുകളും വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് പുറപ്പെടേണ്ട 12 സർവീസുകളുമാണ് റദ്ദാക്കിയത്. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപായി അതാത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സർവീസുകളുടെ കൃത്യമായ വിവരം ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദേശിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )