തിരുവോണം ബമ്പർ വിൽപ്പന                           66 ലക്ഷത്തിലേക്ക്; നറുക്കെടുപ്പിന് ഇനി രണ്ടുദിവസം

തിരുവോണം ബമ്പർ വിൽപ്പന 66 ലക്ഷത്തിലേക്ക്; നറുക്കെടുപ്പിന് ഇനി രണ്ടുദിവസം

  • 25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനവും ഏജന്റിന് ഒരു കോടിയുമുൾപ്പെടെ 22 കോടീശ്വരന്മാർ ഇത്തവണയുമുണ്ടാകും

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പർ വിൽപ്പന 66 ലക്ഷത്തിലേക്ക്. ആകെ 70 ലക്ഷം ടിക്കറ്റുകളാണ് ഭാഗ്യക്കുറി വകുപ്പ് നിലവിൽ വിൽപ്പനയ്ക്കായി നൽകിയത്. നാലരലക്ഷത്തോളം ടിക്കറ്റുകൾ മാത്രമാണ് ഇനി വിപണിയിലുള്ളത്. നറുക്കെടുപ്പിന് ഇനി രണ്ടുദിവസം മാത്രം ശേഷിക്കേ ഇതുമുഴുവൻ വിറ്റുപോകുമെന്ന പ്രതീക്ഷയിലാണ് വകുപ്പ്.

25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനവും ഏജന്റിന് ഒരു കോടിയുമുൾപ്പെടെ 22 കോടീശ്വരന്മാർ ഇത്തവണയുമുണ്ടാകും. 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം അഞ്ചു ലക്ഷവും രണ്ടു ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമായാണ് തിരുവോണം ബമ്പർ വിൽപ്പനയ്ക്ക് എത്തിയത്. ജില്ലാ അടിസ്ഥാനത്തിൽ ഇക്കുറിയും ഇതുവരെ പാലക്കാട് ജില്ലയാണ് വിൽപ്പനയിൽ മുന്നിൽ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )