
തിരുവോണപ്പുലരി മുതൽആഘാേഷത്തിലലിഞ്ഞ്
- അടുക്കളകളിൽ ഓണ സദ്യ ഒരുക്കുന്ന തിരക്കാണ് വീട്ടമ്മമാർ
കോഴിക്കോട്: നാടും നഗരവും ഓണാഘാേഷ ലഹരിയിൽ. വീടുകളിൽ പൂക്കളമൊരുക്കി
ബാല്യം വിനോദങ്ങളിൽ ഏർപ്പെടുകയാണ്. ടി.വി ചാനലുകൾക്ക് മുന്നിൽ നേരത്തെ തന്നെ സ്ഥാനം പിടിച്ചവരും കുറവല്ല. പതിവ് പോലെ മാെബെെൽ ഫോണിൽ ഓണം ആഘാേഷിക്കുന്നവരുമുണ്ട്. അടുക്കളകളിൽ ഓണ സദ്യ ഒരുക്കുന്ന തിരക്കാണ് വീട്ടമ്മമാർ.
സസ്യേതര ഭക്ഷണം താൽപര്യ മുള്ളവർ അതിരാവിലെ തന്നെ മത്സ്യമാർക്കറ്റിലും ഇറച്ചിക്കടകളിലും എത്തിയിരുന്നു.അടുക്കളക്ക് അവധി നൽകി ഓണ സദ്യ കാറ്ററിങ് ഏജൻസികളെ ഏൽപ്പിച്ചവരും നിരവധിയാണ്. ക്ഷേത്ര ദർശനത്തോടെ ഓണാഘോഷം തുടങ്ങിയവരും ധാരളമാണ്. രാവിലെ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നിരവധിപ്പേരെത്തിയിരുന്നു.
സായാഹ്നത്തിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും മറ്റും യാത്രകളും പ്ലാൻ ചെയ്തിട്ടുണ്ട്. കോഴിക്കോട്, കാപ്പാട്, വടകര സാൻബാങ്ക്സ്, കാെല്ലം പാറപ്പള്ളി തുടങ്ങിയ കടൽ തീരങ്ങളിലും തുഷാരഗിരി, കരിയാത്തുംപാറ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും നിരവധി ആളുകൾ എത്തും.