
തിളച്ച പാൽ ദേഹത്തുവീണ് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു
- കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കുഞ്ഞിൻ്റെ ദേഹത്ത് തിളച്ചപാൽ മറിഞ്ഞത്
കോഴിക്കോട്: താമരശേരിയിൽ തിളച്ച പാൽ ദേഹത്തുവീണ് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നിൽ താമസിക്കുന്ന നസീബിന്റെ മകൻ അസ്ലൻ അബ്ദുള്ള(1)യാണ് മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കുഞ്ഞിൻ്റെ ദേഹത്ത് തിളച്ചപാൽ മറിഞ്ഞത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
CATEGORIES News