
തീരത്ത് ഡോൾഫിനെ ചത്ത നിലയിൽ കണ്ടെത്തി
- കടലിൽ വള്ളം ഇടിച്ചോ മറ്റോ ചത്തതാകാമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്
കടലുണ്ടി:ചാലിയം ഓഷ്യാനസ് ബീച്ച് തീരത്ത് ഡോൾഫിനെ ചത്ത നിലയിൽ കണ്ടെത്തി.പുലിമുട്ടിനു അടുത്താണ് 2.9 മീറ്റർ നീളമുള്ള ഡോൾഫിന്റെ ജഡം കണ്ടെത്തിയത് . അഴുകിയ ജഡത്തിന് രണ്ടാഴ്‌ചയോളം പഴക്കമുണ്ട്.

കടലിൽ വള്ളം ഇടിച്ചോ മറ്റോ ചത്തതാകാമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. വനംവകുപ്പ് അസി.വെറ്ററിനറി ഓഫിസർ അരുൺ സത്യന്റെ നേതൃത്വത്തിൽ പോസ്‌റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി തീരത്ത് സംസ്കരിച്ചു. ബീറ്റ് ഫോറസ്‌റ്റ് ഓഫിസർ എം.എസ്.പ്രസുദ, വനം വാച്ചർമാരായ ഗിരീഷ് കോട്ടൂളി, അനീഷ് അത്താണിക്കൽ എന്നിവർ സ്ഥലത്തെത്തി.
CATEGORIES News