
തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല നാലുവർഷ ബിരുദകോഴ്സിന് അപേക്ഷ ക്ഷണിച്ചു
25 പേർക്കാണ് പ്രവേശനം നൽകുക
തിരൂർ :തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിൽ നാലുവർഷ ബിരുദകോഴ്സ് ആരംഭിക്കുന്നു. ബിഎ മലയാളം ഓണേഴ്സ്/ ഓണേഴ്‌സ് വിത്ത് റിസർച് ബിഎസ് സി ഡബ്ൾ മേജർ പരിസ്ഥിതി പഠനം/ വികസന പഠനം എന്നിവയാണ് കോഴ്‌സുകൾ.

സാഹിത്യപഠനം,ക്രീയേറ്റീവ് റൈറ്റിങ്,സംസ്കാര പൈതൃകപഠനം എന്നീ സ്‌കൂളുകൾ ചേർന്നതാണ് ബിഎ മലയാളം കോഴ്സ്. പ്ലസ് ടു കഴിഞ്ഞവർക്ക് ഇപ്പോൾ വെബ്സൈറ്റിൽ കയറി അപേക്ഷിക്കാം.
വെബ്സൈറ്റ് :https://malayalamuniversity.edu.in/ml/
CATEGORIES News
TAGS MALAYALAM UNIVERSITY