
തുടരെ ഉരുൾപൊട്ടൽ; വിലങ്ങാട് കടുത്ത ആശങ്കയിൽ
- പാനോം, വലിയ പാനോം, പന്നിയേരി, മുച്ചങ്കെയ് എന്നിവിടങ്ങളിലും ഉരുൾപൊട്ടി
നാദാപുരം: തുടർച്ചയായി ഉരുൾപൊട്ടലുണ്ടായതോടെ വിലങ്ങാടും സമീപ പ്രദേശങ്ങളും ഭീതിയിൽ . പാനോം അടിച്ചിപ്പാറ കൊച്ചുതോട് മലയിലായിരുന്നു രാത്രി പന്ത്രണ്ടരയോടെ ആദ്യ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലുമെന്ന് നാട്ടുകാർ പറയുന്നു.
ഒന്നേകാലോടെ തൊട്ടടുത്ത മഞ്ഞച്ചീളിലും ഉരുൾപൊട്ടലുണ്ടായി . തുടർന്ന് പരിസരത്ത് എട്ട് തുടർ ഉരുൾപൊട്ടലാണ് ഉണ്ടായത്. സ്ഥലത്തെ രണ്ടായി ഭാഗിച്ച് കുത്തിയൊലിച്ച മലവെള്ളം പൊടി മരത്തും വീട്ടിൽ ഡൊമിനി ക്, സോണി പന്തലാടി, ജോർജ് തൂപ്പയിൽ, സിബി കണിരാഗം, സാബു നന്തികാട്ടിൽ, ജോണി പാണ്ടിയാംപറമ്പിൽ, അനീഷ് കറുക പ്പള്ളി, കുട്ടിച്ചൻ മണിക്കൊമ്പമേൽ, വിനീഷ് കുണ്ടൂർ എന്നിവരുടെ വീടുകൾ പൂർണമായി മണ്ണിനടിയിലായി. പാനോം, വലിയ പാനോം, പന്നിയേരി, മുച്ചങ്കെയ് എന്നിവിടങ്ങളിലും ഉരുൾപൊട്ടി.
CATEGORIES News