
തുടരെ രണ്ടാം ദിവസവും സ്വർണ വില കുറഞ്ഞു
- ഗ്രാമിന് 15 രൂപ കുറഞ്ഞ് 7,080 രൂപയാണ് ഇന്നത്തെ വില
കൊച്ചി: കുത്തനെയുള്ള കയറ്റത്തിന് ശേഷം സ്വർണ വില കുറഞ്ഞു. ശനിയാഴ്ച്ച തുടങ്ങിയ വില ഇടിവ് തിങ്കളാഴ്ചയും തുടർന്നു. തിങ്കളാഴ്ച്ച പവന് 120 രൂപ കുറഞ്ഞ് 56,640 രൂപയിലാണ് സ്വർണ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 7,080 രൂപയാണ് ഇന്നത്തെ വില.
സെപ്റ്റംബർ 28 ന് 56,800 രൂപയിലെത്തി ചരിത്രത്തിലെ ഏറ്റവും വലിയ വില കുറിച്ച ശേഷമാണ് സ്വർണ വില താഴുന്നത്. രണ്ട് ദിവസത്തിനിടെ കുറഞ്ഞത് 160 രൂപയാണ്.